Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friedrich Merz

Europe

എ​എ​ഫ്ഡി​യു​ടെ വി​ജ​യം ജ​ർ​മ​നി​യെ​യാ​കെ മാ​റ്റി​മ​റി​ക്കും: ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ്

ബെ​ർ​ലി​ൻ: കി​ഴ​ക്ക​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ സാ​ക്സ​ണി - അ​ൻ​ഹാ​ൾ​ട്ടി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി (എ​എ​ഫ്ഡി) നേ​ടി​യ ച​രി​ത്ര​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളെ​യാ​കെ മാ​റ്റി​മ​റി​ക്കു​മെ​ന്ന് ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ്.

സ്വ​ന്തം പാ​ർ​ട്ടി​യാ​യ ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​ക്കി​യെ​ങ്കി​ലും താ​ൻ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക - ഭ​ര​ണ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​മാ​യി ഉ​റ​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ബെ​ർ​ലി​നി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ ചാ​ൻ​സ​ല​ർ വ്യ​ക്ത​മാ​ക്കി.

സാ​ക്സ​ണി - അ​ൻ​ഹാ​ൾ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ജ​ർ​മ​ൻ ഫെ​ഡ​റ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ സൃ​ഷ്ടി​ച്ച പ്ര​ക​മ്പ​നം വ​ള​രെ വ​ലു​താ​ണെ​ന്ന് മെ​ർ​സ് തു​റ​ന്നു​സ​മ്മ​തി​ച്ചു. ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഒ​രു സം​സ്ഥാ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​ന്ന​ല്ല, ഇ​ത് ജ​ർ​മ​നി​യെ​യാ​കെ​ത്ത​ന്നെ അ​ടി​മു​ടി മാ​റ്റി​യെ​ഴു​തു​ന്ന ഒ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച ജ​ർ​മ​നി​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​നും രാ​ഷ്ട്രീ​യ സ്ഥി​ര​ത​യ്ക്കും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന പ​രോ​ക്ഷ സൂ​ച​ന​യും അ​ദ്ദേ​ഹം ന​ൽ​കി.

പ​രാ​ജ​യ​ത്തി​ൽ പ​ത​റാ​തെ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലേ​ക്ക്

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യെ​ങ്കി​ലും ത​ന്‍റെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച ക​ർ​ശ​ന പ​രി​ഷ്ക​ര​ണ അ​ജ​ണ്ട​ക​ളി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് മെ​ർ​സ്. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മു​ര​ടി​പ്പ് മ​റി​ക​ട​ക്കാ​നും തൊ​ഴി​ൽ വി​പ​ണി കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​മാ​യി തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​തൃ​പ്തി​യും ആ​ശ​ങ്ക​ക​ളും മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും യ​ഥാ​ർ​ഥ പ​രി​ഹാ​ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും ചാ​ൻ​സ​ല​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഖ്യ​സ​ർ​ക്കാ​രി​ന് മു​ന്നി​ലെ ക​ന​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ

സാ​ക്സ​ണി -​ അ​ൻ​ഹാ​ൾ​ട്ടി​ൽ എ​എ​ഫ്ഡി ത​രം​ഗ​മു​ണ്ടാ​ക്കി​യ​തി​ന് പി​ന്നാ​ലെ മ​റ്റ് ര​ണ്ട് കി​ഴ​ക്ക​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ൻ​സ​ല​ർ മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ള്ള വ​ഴി അ​ത്യ​ന്തം ദു​ഷ്ക​ര​മാ​ണ്.

മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യും എ​എ​ഫ്ഡി കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജ്ജി​ക്കു​ന്ന​തും ജ​ർ​മ​നി​യു​ടെ ഭാ​വി ന​യ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് കു​ടി​യേ​റ്റം, വി​ദേ​ശ​ന​യം, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ന​യ​ങ്ങ​ൾ എ​ന്നി​വ​യെ എ​ത്ത​ര​ത്തി​ൽ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു.

സാ​ക്സ​ണി-​അ​ൻ​ഹാ​ൽ​റ്റി​ലെ തി​രി​ച്ച​ടി​യി​ൽ നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് ജ​ന​വി​ശ്വാ​സം തി​രി​ച്ചു​പി​ടി​ക്കാ​ൻ മെ​ർ​സി​നും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും സാ​ധി​ക്കു​മോ എ​ന്നാ​ണ് ജ​ർ​മ​ൻ രാ​ഷ്ട്രീ​യ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

International

ഷിയെ കാണാൻ മെർസും

ബെ​യ്ജിം​ഗ്: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക് മെ​ർ​സ് ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്നു. ചൈ​ന​യു​മാ​യി വാ​ണി​ജ്യ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ലാ​ണു ല​ക്ഷ്യം. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​ഗോ​ള വാ​ണി​ജ്യ​യു​ദ്ധ​ത്തി​നു തു​ട​ക്ക​മി​ട്ട​ശേ​ഷം ചൈ​ന​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ പാ​ശ്ചാ​ത്യ നേ​താ​വ് മെ​ർ​സ്.

ഇ​ന്ന​ലെ അ​ദ്ദേ​ഹം ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ് എ​ന്നി​വ​രു​മാ​യി വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

ചൈ​ന​യു​മാ​യു​ള്ള സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജ​ർ​മ​നി ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ലി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മെ​ർ​സ് പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ ബ​ന്ധ​ത്തി​ൽ ചൈ​ന​യ്ക്കാ​ണു മേ​ൽ​ക്കൈ എ​ന്ന സൂ​ച​ന​യും മെ​ർ​സ് ന​ല്കി. വ്യാ​പാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ലി ​ക്വി​യാം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ചെ​റു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​യി​ക​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു ക​രാ​റു​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ടെ​ങ്കി​ലും വാ​ണി​ജ്യ​വി​ഷ​യ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന ധാ​ര​ണ​ക​ൾ ഉ​ണ്ടാ​യി​ല്ല. ഫോ​ക്സ്‌​വാ​ഗ​ൺ, ബി​എം​ഡ​ബ്ല്യു തു​ട​ങ്ങി 30 ജ​ർ​മ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ മെ​ർ​സി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ ക​ഴി​ഞ്ഞ​മാ​സം ചൈ​ന​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള ധാ​ര​ണ​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

NRI

ഇ​ന്ത്യ -​ ജ​ർ​മ​നി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജ​ർ​മ​നി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സും അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ജ​ന​കീ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ചാ​ൻ​സ​ല​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധം, വ്യാ​പാ​രം, ഊ​ർ​ജം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 19 ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ചു.

പ്ര​ധാ​ന ക​രാ​റു​ക​ൾ

പ്ര​തി​രോ​ധ വ്യ​വ​സാ​യ​രം​ഗ​ത്തു സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​യു​ധ​ങ്ങ​ളു​ടെ സം​യു​ക്ത നി​ർ​മാ​ണ​ത്തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ജ​ർ​മ​നി​യി​ൽ ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​യ​മ​ന​ത്തി​ന് സ്കി​ൽ പാ​ർ​ട്ണ​ർ​ഷി​പ്പ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. നി​ല​വി​ൽ മൂ​ന്ന് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് ജ​ർ​മ​നി​യി​ലു​ള്ള​ത്.

ജ​ർ​മ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ക​രാ​റു​ക​ൾ‌ ഒ​പ്പി​ട്ടു. ഊ​ർ​ജ​മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള സം​യു​ക്ത ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ പ​ദ്ധ​തി​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ക്കം കു​റി​ക്കും.

ഭീ​ക​ര​ത​യ്ക്കെ​തി​രേ സം​യു​ക്ത പോ​രാ​ട്ടം

ഭീ​ക​ര​വാ​ദം ലോ​ക​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ക​ർ​ശ​ന​മാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഇ​രു നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഹ​ൽ​ഗാ​മി​ലും ഡ​ൽ​ഹി​യി​ലു​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ ച​ർ​ച്ച​യി​ൽ അ​പ​ല​പി​ച്ചു.

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​വ​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

സാ​മ്പ​ത്തി​ക ബ​ന്ധം

ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള വ്യാ​പാ​രം അ​ന്പ​തു ബി​ല്യ​ൺ ഡോ​ള​ർ ക​വി​ഞ്ഞ് റെ​ക്കോ​ർ​ഡ് നി​ല​യി​ലെ​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ജ​ർ​മ​ൻ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടാ​തെ, ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​നം, യു​ക്ര​യ്ൻ യു​ദ്ധം, ഗാ​സ​യി​ലെ സാ​ഹ​ച​ര്യം എ​ന്നി​വ​യും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ചാ​ൻ​സ​ല​ർ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം മെ​ർ​സ് ന​ട​ത്തു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ഒ​രു വ​ലി​യ ബി​സി​ന​സ് പ്ര​തി​നി​ധി സം​ഘ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്.

NRI

ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​രം അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ മെ​ർ​സി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ മെ​ർ​സി​നെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ത​യാ​റാ​ക്കി​യ ബാ​ന​റോ​ടു​കൂ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മോ​ദി​യും മെ​ര്‍​സും ചേ​ര്‍​ന്ന് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്‍​പി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ മ​ഹാ​ത്മാ മ​ന്ദി​ര്‍ സ​മു​ച്ച​യ​ത്തി​ല്‍ രാ​വി​ലെ 11.15 മു​ത​ലാ​ണ് ഇ​രു​വ​രും ദ്വി​പ​ക്ഷ ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. കൂ​ടാ​തെ യു​ക്രെ​യ്ൻ - റ​ഷ്യ സം​ഘ​ർ​ഷ​വും ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ഷ​യ​ങ്ങ​ളാ​യി. 

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന മെ​ർ​സ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സും ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബോ​ഷി​ന്‍റെ കാ​മ്പ​സും സ​ന്ദ​ർ​ശി​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്നും  ജ​ർ​മ​നി​യി​ലേ​ക്ക് ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ല​ഭി​ക്കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 

നാ​റ്റോ രാ​ജ്യ​ങ്ങ​ൾ​ക്കും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും പു​റ​മെ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മെ​ർ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ​രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​ൻ പി​ഴ​ത്തീ​രു​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

National

ഇന്ത്യ സന്ദര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, സ്വാഗതം ചെയ്ത് മോദി

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 മേയ് ആറിന് ചാന്‍സലറായി സ്ഥാനമേറ്റ മെര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യ-ജര്‍മനി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ഈ സന്ദര്‍ശനം. ഇന്നും നാളെയുമായി നടക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്‌മെന്റ്, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയാക്കും.

രാവിലെ പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ മെര്‍സും ചേര്‍ന്ന് ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി വിസിറ്റേഴ്‌സ് ബുക്കില്‍ ഒപ്പിട്ടു. ആശ്രമ സന്ദര്‍ശനത്തിനു ശേഷം ഇരുവരും സബര്‍മതി റിവര്‍ഫ്രണ്ടില്‍ നടന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11:15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ജര്‍മനിയിലെ ബിസിനസ് പ്രതിനിധി സംഘത്തിനൊപ്പമാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശനം നടത്തുന്നത്.

ഇരുവരും തമ്മിലുള്ള ഈ സന്ദര്‍ശനം ഇന്ത്യ-ജര്‍മനി ബന്ധങ്ങളുടെ പുതിയ അധ്യായമായി മാറുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റതിന് ശേഷമുള്ള മെര്‍സിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം ഇന്ത്യയിലായത് വലിയ പ്രാധാന്യമുള്ളതാണ്.

 

NRI

ഫ്രീ​ഡ്രി​ഷ് മെ​ർ​സ് 12ന് ​ഇ​ന്ത്യ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ ​മാ​സം 12ന് ​ഇ​ന്ത്യ​യി​ലെ​ത്തും. മെ​ർ​സി​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

അ​ഹ​മ്മ​ദാ​ബാ​ദും ബം​ഗ​ളൂ​രു​വും മെ​ർ​സ് സ​ന്ദ​ർ​ശി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ജ​ർ​മ​ൻ ചാ​ൻ​സ​ല​റു​ടെ സ​ന്ദ​ർ​ശ​നം.

ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​ൻ പി​ഴ​ത്തീ​രു​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ർ​മ​ൻ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

ഉ​ഭ​യ​ക​ക്ഷി​സ​ഹ​ക​ര​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​യം അ​റി​യി​ച്ചു.

2025ൽ 25 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ-​ജ​ർ​മ​നി ന​യ​ത​ത​ന്ത്ര പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യും നേ​താ​ക്ക​ൾ വി​ല​യി​രു​ത്തും.

National

ജർമൻ ചാൻസലർ 12ന് ഇന്ത്യയിൽ


ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഈ ​​​മാ​​​സം 12ന് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദും

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വും മെ​​​ർ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം.

ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഭീ​​​മ​​​ൻ പി​​​ഴ​​​ത്തീ​​​രു​​​വ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജ​​​ർ​​​മ​​​ൻ ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഉഭയകക്ഷിസ​​​ഹ​​​ക​​​ര​​​ണം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ൽ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ച​​​ർ​​​ച്ച ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​യം അ​​​റി​​​യി​​​ച്ചു.

2025ൽ 25 ​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ-​​​ജ​​​ർ​​​മ​​​നി ന​​​യ​​​ത​​​ത​​​ന്ത്ര പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളി​​​ൽ കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും നേ​​​താ​​​ക്ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും.

NRI

70-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ്

ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് ചൊവ്വാഴ്ച ​ത​ന്‍റെ 70-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. നി​ല​വി​ൽ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലെ 27 രാഷ്‌ട്ര​ത്ത​ല​വ​ൻ​മാ​രി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളാ​ണ് മെ​ർ​സ്.

യു​ദ്ധാ​ന​ന്ത​ര ജ​ർ​മ​നി​യു​ടെ ആ​ദ്യ ചാ​ൻ​സ​ല​റാ​യി​രു​ന്ന കോ​ൺ​റാ​ഡ് അ​ഡ​നൗ​വ​റി​ന് ശേ​ഷം 70-ാം വ​യ​സിൽ പദവിയിലിൽ ഇരിക്കുന്ന ആ​ദ്യ ചാ​ൻ​സ​ല​ർ കൂ​ടി​യാ​ണ് മെ​ർ​സ്. 1949-ൽ 73-ാം ​വ​യ​സിൽ ചാ​ൻ​സ​ല​റാ​യ കോ​ൺ​റാ​ഡ് അ​ഡ​നൗ​വ​ർ 87-ാം വയസു വ​രെ പദവിയിൽ തു​ട​ർ​ന്നി​രു​ന്നു.

ജ​ന​പ്രീ​തി​യി​ൽ നേ​രി​യ ഇ​ടി​വ് സം​ഭ​വി​ച്ചെ​ങ്കി​ലും മെ​ർ​സി​ന്‍റെ പ്രാ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​ന് ഒ​രു ത​ട​സ​മാ​യി ആ​രും കാ​ണു​ന്നി​ല്ല. ഫോ​ർ​സ പോ​ളിംഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 52 ശതമാനം പേ​രും മെ​ർ​സി​ന്‍റെ ഭ​ര​ണ​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഈ ​വ​ർ​ഷം മേ​യ് ആറിനാ​ണ് ജ​ർ​മ​നി​യു​ടെ പ​ത്താ​മ​ത്തെ ചാ​ൻ​സ​ല​റാ​യി മെ​ർ​സ് അ​ധി​കാ​ര​മേ​റ്റ​ത്. പാ​ർ​ട്ടി നേ​താ​ക്ക​ൾ ഒ​രു​ക്കി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, മെ​ർ​സ് ഭാ​ര്യ ഷാ​ർ​ല​റ്റി​നും മ​ക്ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം സ്വ​കാ​ര്യ​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു.

NRI

നൂ​റി​ന്‍റെ നി​റ​വി​ല്‍ മെ​ർ​സ് സ​ര്‍​ക്കാ​ര്‍; കാ​ത്തി​രി​ക്കു​ന്ന​ത് ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ

ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ട് 100 ദി​വ​സം തി​ക​ഞ്ഞു. മേ​യി​ലാ​ണ് ജ​ർ​മ​നി​യു​ടെ പു​തി​യ ചാ​ൻ​സ​ല​റാ​യി ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) നേ​താ​വ് മെ​ർ​സ് സ്ഥാ​ന​മേ​റ്റ​ത്.

അ​തേ​സ​മ​യം, ക​ന​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് മെ​ർ​സ് ഭ​ര​ണ​കൂ​ടം നേ​രി​ടു​ന്ന​ത്. ക്ര​മ​ര​ഹി​ത​മാ​യ കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​നും വി​ദേ​ശ​ന​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മ്പോ​ഴും ഭ​ര​ണ​മു​ന്ന​ണി​യി​ൽ വി​ള്ള​ലു​ക​ൾ പ്ര​ക​ട​മാ​ണ്.

ഗാ​സ​യി​ലെ യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നി​ട​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഇ​സ്ര​യേ​ലി​ന് ന​ൽ​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള മെ​ർ​സി​ന്‍റ തീ​രു​മാ​നം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​രു​ന്നു. പാ​ർ​ട്ടി​യി​ൽ​പ്പോ​ലും മു​ൻ​കൂ​ട്ടി ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് മെ​ർ​സ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​സ്രാ​യേ​ലി​ന് മേ​ൽ ഭാ​ഗി​ക ആ​യു​ധ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​യ്ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ട്.

ഇ​ത് തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി​യു​ടെ(​എ​എ​ഫ്‌​ഡി) വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി. എ​എ​ഫ്‌​ഡി​യു​ടെ വോ​ട്ട് വി​ഹി​തം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ക​യും ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ഒ​രു സ​ർ​വേ​യി​ൽ അ​വ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു - സി​എ​സ്‌​യു​വി​നേ​ക്കാ​ൾ മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ​യെ​ല്ലാം മെ​ർ​സ് എ​ങ്ങ​നെ ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ‌ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Latest News

Corehub Up